ചെറുവത്തൂർ: ആകാശത്തേക്ക് പട്ടങ്ങൾ പറത്തി ആർപ്പുവിളിച്ചും മാജിക്കിന്റെ വിസ്മയത്തിൽ ആഹ്ലാദം പൂണ്ടും ആടിയും പാടിയും ഭിന്നശേഷിക്കാരായ കുട്ടികളുടെ സഹവാസ ക്യാമ്പ്. സമഗ്രശിക്ഷ ചെറുവത്തൂർ ബി.ആർ.സി, പാടിക്കീൽ ജി.യു.പി സ്കൂളിലാണ് ആഹ്ലാദാരവങ്ങൾ നിറഞ്ഞ ക്യാമ്പ് സംഘടിപ്പിച്ചത്. മാജിക്, നിർമാണക്കളരി, നമുക്കൊരു കഥപറയാം, ഗണിതക്കളികൾ, ക്യാമ്പ് ഫയർ, താളം മേളം, പ്രകൃതിനടത്തം, എയ്റോബിക്സ് എന്നിവ ക്യാമ്പിനെ സജീവമാക്കി. ഭിന്നശേഷിക്കാരനായ യുവമാന്ത്രികൻ ഉമേഷ് ചെറുവത്തൂരിന്റെ മാജിക്, ക്യാമ്പിന് ഹരംപകർന്നു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെംബർ പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലൻ മുഖ്യാതിഥിയായി. ബി.പി.സി വി.എസ്. ബിജുരാജ്, വിനയൻ പിലിക്കോട്, ട്രെയിനർമാരായ അനൂപ് കുമാർ കല്ലത്ത്, പി.വി. ഉണ്ണിരാജൻ, പ്രഥമാധ്യാപകൻ വി. ദാമോദരൻ, പി.ടി.എ പ്രസിഡന്റ് ടി.വി. ശ്രീകുമാർ, പ്രഭാകരൻ വലിയപറമ്പ്, എ.കെ. ഷീബ, ടി.പി. സരിത, കെ.വി. ഉഷ, ബിന്ദു, ശ്രീജ എന്നിവർ സംസാരിച്ചു. പടം: സമഗ്രശിക്ഷ കാസർകോട് പാടിക്കീൽ ജി.യു.പി സ്കൂളിൽ നടത്തിയ ഭിന്നശേഷിക്കാരുടെ സഹവാസ ക്യാമ്പിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.