സ്കൂൾ പ്രവേശനകവാടം സമർപ്പിച്ച് ചന്ദ്രഗിരി ക്ലബ്​

ഉദുമ: മേൽപറമ്പ് ഗവ. എൽ.പി സ്കൂളിന്‍റെ ചുറ്റുമതിലിന് പ്രവേശനകവാടം നിർമിച്ചുനൽകി ചന്ദ്രിഗിരി ക്ലബ് മേൽപറമ്പ്. ചന്ദ്രഗിരി ക്ലബ്​ ഗൾഫ് കമ്മിറ്റിയുടെ സഹകരണത്തോടെ നിർമിച്ച കവാടം സ്ഥലം എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു സ്കൂളിന് സമർപ്പിച്ചു. ക്ലബ് പ്രസിഡൻറ്‌ പി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ അംഗം രാജുകലാഭവൻ, വാർഡ്‌ അംഗം സഹദുള്ള, സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ റഹിമാൻ, ക്ലബ്‌ ഗൾഫ് കമ്മിറ്റി പ്രസിഡൻറ്‌ റാഫി മാക്കോട്, മുൻ പ്രസിഡന്‍റുമാരായ മുഹമ്മദ്‌ കോളിയടുക്കം, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, എ.എച്ച്. ഫസൽ, സെക്രട്ടറി ശാക്കിർ, അസർ ഫിസ, അഫ്സൽ സീസ്‌ലു, സീദു സീസ്‌ലു, സംഗീത് വള്ളിയോട്, ശരീഫ് സലാല, ബദ്റു സിബി, റഫീഖ് മേൽപറമ്പ്, ഖാദർ കൈനോത്ത്, ബുകാരി, സലാം കോമു, നസീർ കെവിട്ടി, ആശിഫ് ലാല, ശിഹാബ് കൈനോത്ത്, ഇല്യാസ് പള്ളിപുറം തുടങ്ങിയവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ബി.കെ. മുഹമ്മദ്‌ ഷാ സ്വാഗതവും മുഹമ്മദ് കോളിയടുക്കം നന്ദിയും പറഞ്ഞു. school gate.jpg മേൽപറമ്പ് ഗവ. എൽ.പി സ്കൂളിന് ചുറ്റുമതിലിന് ചന്ദ്രിഗിരി ക്ലബ്​ മേൽപറമ്പ് നിർമിച്ച പ്രവേശനകവാടം ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.