സ്ത്രീശക്തി കലാജാഥക്ക് സ്വീകരണം

നീലേശ്വരം: സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ല മിഷന്‍റെ നേതൃത്വത്തിൽ പര്യടനം നടത്തുന്ന സ്ത്രീശക്തി കലാജാഥക്ക് നഗരസഭ കുടുംബശ്രീ സി.ഡി.എസ് നീലേശ്വരം കോവിലകം വളപ്പിൽ സ്വീകരണം നൽകി. സി.ഡി.എസ് ഓഫിസ് പരിസരത്തുനിന്ന് ജാഥാംഗങ്ങളെ വേദിയിലേക്ക് ശിങ്കാരിമേളത്തോടെ ആനയിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ പി. സുഭാഷ്, ടി.പി. ലത, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, പി.എം. സന്ധ്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.