ജില്ല ക്ഷീരകര്‍ഷക സംഗമം കാലിക്കടവില്‍ ആരംഭിച്ചു

കാലിക്കടവ്​: രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ല ക്ഷീര കര്‍ഷക സംഗമം ആരംഭിച്ചു. കന്നുകാലി പ്രദര്‍ശന ഉദ്ഘാടനം മടിവയലില്‍ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. പ്രസന്നകുമാരി നിര്‍വഹിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.കെ. ലക്ഷ്മി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ. സുമേശന്‍ പതാക ഉയര്‍ത്തി. വ്യാഴാഴ്ച കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്ഷീര കര്‍ഷക സംഗമവും ക്ഷീര വികസന സെമിനാറും സംസ്ഥാന ക്ഷീര വികസന- മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ല ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ​െഡയറി എക്സിബിഷന്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, പൊതുസമ്മേളനം, അവാര്‍ഡ് വിതരണം, ക്ഷീര കര്‍ഷക സെമിനാര്‍, ഗവ്യജാലകം, വിവിധ മത്സരപരിപാടികള്‍ എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.