കാസർകോട്: സിൽവർലൈനിനെതിരെ പദയാത്ര നടത്താൻ ബി.ജെ.പി ജില്ല കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്‍റ് രവീശ തന്ത്രി കുണ്ടാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നരലക്ഷം കോടിയോളം ചെലവുവരുന്ന ഈ പദ്ധതി കേരളത്തെ കടക്കെണിയിലാക്കും. ഈ പദ്ധതിക്കെതിരെ കൺവെൻഷൻ, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സംഗമം, ജനകീയ പാർലമൻെറ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. സമര പരിപാടികളുടെ ഭാഗമായി ബി.ജെ.പി ജില്ല പ്രസിഡന്‍റ് നയിക്കുന്ന കെ-റെയിൽ വിരുദ്ധ പദയാത്ര 25 ന് നീലേശ്വരത്തു നിന്നും ആരംഭിച്ച് കാഞ്ഞങ്ങാട് സമാപിക്കും. 26 ന് പാലക്കുന്നിൽനിന്നും ആരംഭിച്ച് കാസർകോട് സമാപിക്കും. 25 ന് 2.30 ന് നീലേശ്വരം കോൺവെന്‍റ് ജങ്ഷനിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ സന്ദീപ് ജി. വാര്യർ സംസാരിക്കും. 26 ന് 2.30 ന് പാലക്കുന്നിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.കെ. പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് സംസാരിക്കുമെന്നും ജില്ല പ്രസിഡന്‍റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.