ചെറുവത്തൂർ: ജില്ല ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ പടുവളം ക്ഷീര സഹകരണ സംഘത്തിന്റെ സഹായത്തോടെ ജില്ല ക്ഷീരകർഷക സംഗമം നടത്തും. 23, 24 തീയതികളിൽ കാലിക്കടവ് കരക്കക്കാവ് ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് സംഗമം. മിൽമ, മൃഗസംരക്ഷണ വകുപ്പ്, കേരള ഫീഡ്സ് എന്നിവയുടെ സഹകരണത്തോടെയുള്ള സംഗമത്തിൽ കന്നുകാലി പ്രദർശനം, ഡെയറി എക്സിബിഷൻ, ക്ഷീരകർഷകരെ ആദരിക്കൽ, പൊതുസമ്മേളനം, വിവിധ അവാർഡുകളുടെ വിതരണം എന്നിവ നടക്കും. ക്ഷീരകർഷക സംഗമത്തിന്റെ ഉദ്ഘാടനം 24ന് രാവിലെ പത്തിന് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ജീജ സി. കൃഷ്ണൻ, കെ. സുമേശൻ, എ. കൃഷ്ണൻ, സിജോൺ ജോൺസൺ, കെ.വി. വിജയൻ, സി.വി. ചന്ദ്രമതി, കെ. കല്യാണി നായർ, വി. മനോഹരൻ, പി.വി. മനോജ് കുമാർ, കെ. സജുകുമാർ, പി.വി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.