കുമ്പള: ആരിക്കാടി കുന്നിൽ ഖിള് രിയ നഗർ സി.എച്ച്. മുഹമ്മദ് കോയ സാംസ്കാരിക കേന്ദ്രം-എം.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു. സയ്യിദ് ഹാദി അൽ-മശ്ഹൂർ തങ്ങൾ അനുസ്മരണ-പ്രാർഥന സദസ്സ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എം. ഹമീദ് മൂല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ. ആരിഫ് സ്വാഗതം പറഞ്ഞു. മുസ്‍ലിം ലീഗ് കുമ്പള പഞ്ചായത്ത് ജന. സെക്രട്ടറി കെ.വി. യൂസുഫ്, ഗ്രാമപഞ്ചായത്ത് അംഗം ബി.എ. റഹ്മാൻ ആരിക്കാടി, ഡി. മുഹമ്മദ് ഫൈസി, സി.എം. അന്തു ഹാജി മൂല, അബ്ദുല്ല അല്ലിക്ക, റേഡോ അബ്ദുറഹ്മാൻ, എ. അബ്ദുല്ല ഹാജി ബന്നങ്കുളം, എ. മുഹമ്മദ് കുഞ്ഞി കുമ്പോൽ, ബി. മുഹമ്മദ്, കെ.പി. ബഡുവൻ കുഞ്ഞി, എ.കെ. ഉമ്മർ, എം.പി. അബ്ദുല്ല, എം.എ. അസീസ്, സിദ്ദീഖ് ആരിക്കാടി, മമ്മി ലക്ഷം വീട്, പി.എ. ഇബ്രാഹിം, മജീദ് ഹാജി, ഡി. മുഹമ്മദ്, അബൂബക്കർ സൂരംബയൽ, ജംഷീർ മൊഗ്രാൽ, നിസാർ ഇജ്ജു, എ.കെ.എം. ബിലാൽ, കബീർ ഓൾഡ് റോഡ്, റാസിക് മുഹമ്മദ്, തൻസീർ അബ്ദുല്ല, മുഹമ്മദലി കോരിക്കണ്ടം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.