പുരസ്​കാര തിളക്കത്തില്‍ ഏലിയാമ്മ

രാജപുരം: മികച്ച തേനീച്ച കര്‍ഷകക്കുള്ള സംസ്ഥാനത്തെ അവാര്‍ഡ് പനത്തടിയിലെ വലിയകുന്നേല്‍ ഏലിയാമ്മ സിബിക്ക്. ഭര്‍ത്താവ് സിബിക്കൊപ്പം മാതാ ഹണി ആന്‍ഡ് ഫാം എന്ന പേരില്‍ 25 വര്‍ഷം മുമ്പ് തുടങ്ങിയ സ്ഥാപനം കേരളത്തിനകത്തും പുറത്തും പ്രസിദ്ധമാണിന്ന്​. കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലും കര്‍ണാടകയില്‍ സുള്ള്യ, കടബ, സുബ്രഹ്‌മണ്യ എന്നീ സ്ഥലങ്ങളിലുമായാണ് ഇപ്പോള്‍ ഇവര്‍ തേനീച്ച കൃഷി നടത്തുന്നത്. മാര്‍ത്താണ്ഡത്തുനിന്ന്​ 25 വിദഗ്ധ തൊഴിലാളികളെ വരുത്തിയാണ് സീസണുകളില്‍ തേനീച്ചക്കൂടുകളുടെ പരിപാലനം. 2012ല്‍ ജില്ലയിലെ മികച്ച കാര്‍ഷികാനുബന്ധ വ്യവസായത്തിനുള്ള അവാര്‍ഡും ഹോര്‍ട്ടികോര്‍പ് ബ്രീഡര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. eliyamma siby award ഏലിയാമ്മ ഭര്‍ത്താവ് സിബിക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.