ബദിയടുക്ക: വേനൽചൂടിൽ കുടിവെള്ളം വിതരണം ചെയ്യാൻ വാര്‍ഡ് തലങ്ങളില്‍ സ്ഥാപിച്ച കിയോസ്‌ക് ടാങ്കുകള്‍ ആര്‍ക്കും വേണ്ടാതെ ഉപയോഗശൂന്യമാവുന്നു. വന്‍തുക ചെലവഴിച്ച് നടപ്പാക്കിയ പദ്ധതി ജനങ്ങള്‍ക്ക് എവിടെയും ഉപകരിക്കുന്നില്ലെന്നതിന് തെളിവാണ് ഇത്തരം പദ്ധതികള്‍. നാലുവര്‍ഷം മുമ്പാണ്, രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് തലങ്ങളില്‍ ഫൈബര്‍ കിയോസ്‌ക് ടാങ്കുകള്‍ സ്ഥാപിച്ചത്. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ച് നിറക്കുകയും അവിടെനിന്ന് ആവശ്യക്കാര്‍ക്ക് ജലം കൊണ്ടുപോകാമെന്ന വ്യവസ്ഥയിലുമായിരുന്നു പദ്ധതി നടപ്പാക്കിയത്. അതേസമയം, പല വാര്‍ഡുകളിലും ടാങ്ക് സ്ഥാപിച്ചതല്ലാതെ വെള്ളം നിറക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയില്ല. എങ്ങനെയാണ് ടാങ്കില്‍ വെള്ളം നിറക്കുക, ഇതിനുള്ള തുക ഏത് ഫണ്ടില്‍നിന്നും വകയിരുത്തും തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച വ്യക്തത സര്‍ക്കാറില്‍നിന്ന് ലഭിച്ചിരുന്നില്ല. ഇതുമൂലം എന്തുചെയ്യണമെന്നറിയാതെ ടാങ്കുകള്‍ പല സ്ഥലങ്ങളിലും സ്ഥാപിക്കുക മാത്രമാണുണ്ടായത്. അതും എല്ലാ വാര്‍ഡുകളിലും സ്ഥാപിച്ചതുമില്ല. ബദിയടുക്ക, എൻമകജെ പഞ്ചായത്തുകളില്‍ എട്ടും കുംബഡാജെയില്‍ അഞ്ചും കാറഡുക്കയില്‍ ആറും ടാങ്കുകളാണ് ലഭിച്ചത്. ചില പഞ്ചായത്തുകളില്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുന്നതിന് കിയോസ്‌ക് ടാങ്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും പലയിടത്തും വെയിലും മഴയുമേറ്റ് നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.