ടൂറിസം വകുപ്പിലേക്ക് വാഹനത്തിന് ക്വട്ടേഷന്‍

കാസർകോട്: ടൂറിസം വകുപ്പ് ജില്ല ഓഫിസിന്റെ പദ്ധതി പ്രദേശ സന്ദര്‍ശനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഒരുവര്‍ഷ കാലയളവിലേക്ക് ദിവസവാടക നിരക്കില്‍ ടൊയോട്ട ഇന്നോവ (ഡീസല്‍) ലഭ്യമാക്കുന്നതിന് വ്യക്തികള്‍/ട്രാവല്‍ ഏജന്‍സികള്‍ എന്നിവരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ ഔദ്യോഗിക ആവശ്യം വരുന്ന ദിവസങ്ങളില്‍ ഡ്രൈവറെ സഹിതം വാഹനം ലഭ്യമാക്കണം. ഒരു ദിവസം പരമാവധി ഓടാന്‍ കഴിയുന്ന കിലോമീറ്റർ, വെയ്റ്റിങ് ചാര്‍ജ്, ബത്ത തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന ദിവസ വാടക വിവരമാണ് നൽകേണ്ടത്. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി 31. ഫോണ്‍: 04994 230416. സുഭിക്ഷ കെ.എസ്.ഡി മൊബൈല്‍ ആപ് പുറത്തിറക്കി കാസർകോട്​: ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി സുഭിക്ഷ കെ.എസ്.ഡി മൊബൈല്‍ ആപ്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ല പഞ്ചായത്തി​ന്റെ സഹകരണത്തോടെയാണ് ആപ് പുറത്തിറക്കിയത്. കാര്‍ഷിക- അനുബന്ധ ഉല്‍പന്നങ്ങള്‍ക്ക് ഇനി ആപ്പിലൂടെ വിപണി കണ്ടെത്താനാവും. പ്ലേ സ്​റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്പില്‍ കര്‍ഷകര്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. കര്‍ഷകര്‍ക്കൊപ്പം സംരംഭകര്‍ക്കും ആപ് ഏറെ ഗുണം ചെയ്യും. ഉല്‍പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ആപ്പില്‍ ലഭ്യമായ കര്‍ഷകരുടെ ഫോണ്‍ നമ്പറിലൂടെ വിളിച്ച് വിപണനത്തിനുള്ള സാധ്യതയും പ്രയോജനപ്പെടുത്താനാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.