എം.ഡി.എം.എയുമായി അറസ്റ്റില്‍

കാസർകോട്​: വീട്ടിനകത്ത് സൂക്ഷിച്ച എം.ഡി.എം.എയും കഞ്ചാവുമായി യുവാവ്​ അറസ്റ്റിൽ. പൊവ്വല്‍ അമ്മങ്കോട്ടെ ഷമീറിനെ(26)യാണ് ആദൂര്‍ സി.ഐ അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ച 400 മില്ലിഗ്രാം എം.ഡി.എം.എയും 37 ഗ്രാം കഞ്ചാവും കണ്ടെത്തുകയായിരുന്നു. വാറന്റ് പ്രതി അറസ്റ്റില്‍ കാസര്‍കോട്: വധശ്രമം ഉൾപ്പെടെ കേസുകളിലെ വാറന്‍റ്​ പ്രതി അറസ്റ്റിൽ. തളങ്കരയിലെ സൈനുല്‍ ആബിദിനെ(26)യാണ് സി.ഐ പി. അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ വധശ്രമമടക്കം ആറു കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.