തീപിടിത്തം; മോക്ഡ്രില്‍ നടത്തും

കാസർകോട്: തീപിടിത്തം നേരിടാൻ ജില്ല കലക്ടറേറ്റ്, കാഞ്ഞങ്ങാട്​ മിനി സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മോക്​ഡ്രിൽ നടത്തും. മുന്നൊരുക്കത്തിനായി ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി, തീപിടിത്തം സംബന്ധിച്ച മോക്ഡ്രില്‍ ഈ മാസം 23നാണ്​ നടത്തുക. ജില്ലതല നിക്ഷേപക സംഗമം കാസർകോട്​: ജില്ല വ്യവസായ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലതല നിക്ഷേപക സംഗമം മാര്‍ച്ച് 19ന് കാസർകോട്​ ഹോട്ടല്‍ സിറ്റി ടവറില്‍ നടക്കും. എ.കെ.എം. അഷ്​റഫ് എം.എല്‍.എ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.