നിക്ഷേപ സൗഹൃദമാവാനൊരുങ്ങി ജില്ല

കാസര്‍കോട്: ജില്ല പഞ്ചായത്ത് ബജറ്റില്‍ പ്രഖ്യാപിച്ച നിക്ഷേപ സൗഹൃദ ജില്ലക്കുവേണ്ടി ഒരുങ്ങി കാസർകോട്​. ജില്ലയിൽ ആഗോള പ്രവാസി നിക്ഷേപ സംരംഭക മീറ്റും കൂട്ടായ്മയും ആരംഭിക്കുന്നതിന്‍റെ ആദ്യ ചുവടുവെപ്പായുള്ള പ്രവർത്തനം തുടങ്ങി. ജില്ലയിലെ വ്യവസായ പ്രമുഖരും സംരംഭകരും പങ്കെടുക്കുന്ന കെ.എൽ 14 ഗ്ലോബല്‍ സമ്മിറ്റിന് തുടക്കം കുറിച്ചു. ജില്ല വ്യവസായ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ കാസർകോട്​ ജീവാസ് മാനസ് ഓഡിറ്റോറിയത്തില്‍ രണ്ടു ദിനങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആദ്യദിനത്തില്‍ കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍, കൊച്ചിയിലെ ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ജനറല്‍ കെ.എം. ഹരിലാല്‍, ജില്ല ആസൂത്രണ സമിതി അംഗം അഡ്വ. സി. രാമചന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂര്‍ സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഗീത കൃഷ്ണന്‍, എസ്​.എൻ. സരിത, ഷിനോജ് ചാക്കോ, വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി. ഫോട്ടോ: ജില്ലയിലെ വ്യവസായ പ്രമുഖരും സംരംഭകരും പങ്കെടുക്കുന്ന കെ.എൽ 14 ഗ്ലോബല്‍ സമ്മിറ്റ്​ കലക്​ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.