കുമ്പള എക്സൈസ് ഓഫിസ് ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

കുമ്പള: കുമ്പള എക്‌സൈസ് ഓഫിസ് ആക്രമിച്ച കേസിൽ ഒരാളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കുണ്ടങ്കരടുക്കയിലെ കെ. പ്രഭാകരന്‍ എന്ന അണ്ണി പ്രഭാകരനെയാണ് (54) പിടികൂടിയത്​. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കുമ്പള ശാന്തിപ്പള്ളയിൽ പ്രവർത്തിക്കുന്ന എക്സൈസ് ഓഫിസ് പരിസരത്ത് നിർത്തിയിട്ട ജീപ്പ്, സ്കൂട്ടർ, മോട്ടോർ സൈക്കിൾ എന്നിവയിൽ വലിയ ചെങ്കല്ലുകൾ കയറ്റിവെക്കുകയും ഓഫിസ് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് കേസെടുത്തത്. ശബ്ദം കേട്ട് ഉദ്യോഗസ്ഥർ ചെന്നുനോക്കിയപ്പോൾ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. നിരവധി വ്യാജമദ്യ കേസുകളിൽ പ്രതിയാണ് പ്രഭാകരനെന്ന് പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.