ചെറുവത്തൂർ: ജലസേചന സൗകര്യംതന്നെ വേണ്ടത്രയില്ലാത്ത പാറപ്രദേശത്ത് പച്ചക്കറി കൃഷിയിൽ . കയ്യൂർ ഇ.കെ.നായനാർ സ്മാരക ഗവ. ഐ.ടി.ഐയിലെ വിദ്യാർഥികളും സ്റ്റാഫംഗങ്ങളും ചേർന്നാണ് മികച്ച പച്ചക്കറിത്തോട്ടം ഒരുക്കിയത്. ഐ.ടി.ഐ എൻ.എസ്.എസ് യൂനിറ്റിന്റെ മേൽനോട്ടത്തിലുള്ള പച്ചക്കറിത്തോട്ടത്തിൽ ഇല്ലാത്ത വിഭവങ്ങളേതുമില്ല. 10,000 രൂപയുടെ ചീര ഇതിനകം വില്പന നടത്തി. നരമ്പൻ, പടവലം, വെണ്ട, മത്തൻ, കുമ്പളം, വെള്ളരി എന്നിവ വിളവെടുപ്പിന് തയാറായിക്കഴിഞ്ഞു. തീർത്തും ജൈവരീതി അവലംബിച്ചുള്ള കൃഷിയായതിനാൽ വിളവെടുക്കുംമുമ്പേ ആവശ്യക്കാർ വരിനിൽക്കും. 50 സെന്റ് ഭൂമിയിലാണ് ജൈവകൃഷി നടത്തുന്നത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമാണ് വിള പരിപാലനം നടത്തുന്നത്. ചീമേനി കൃഷിഭവന്റെ സഹായവും ഐ.ടി.ഐയിലെ പച്ചക്കറി കൃഷിക്കുണ്ട്. പടം.. കയ്യൂർ ഇ.കെ. നായനാർ സ്മാരക ഗവ. ഐ.ടി.ഐയിലെ പച്ചക്കറിത്തോട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.