പട്ടാപ്പകൽ വീട്ടിൽ കയറി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി

നീലേശ്വരം: പട്ടാപ്പകൽ നീലേശ്വരത്ത് വീട്ടിൽ കയറി മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തമിഴ്നാട് തൃച്ചിയിലെ മണിയെയാണ് (30) അറസ്റ്റ് ചെയ്തത്. നീലേശ്വരം കിഴക്കം കൊഴുവലിലെ കൃഷ്ണകുമാറിന്‍റെ ഭാര്യയുടെ സ്വർണമാല പൊട്ടിക്കാനാണ്​ ശ്രമംനടത്തിയത്. യുവതിയുടെ ശബ്ദംകേട്ട് പരിസരവാസികൾ ഓടിയെത്തി മോഷ്ടാവിനെ പിടികൂടി. ചൊവ്വാഴ്ച പത്ത് മണിക്കാണ് സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു. nlr mani theft മണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.