കോട്ടപ്പുറത്ത് വീട് കത്തിനശിച്ചു

നീലേശ്വരം: കോട്ടപ്പുറം ഏറ്റുമ്പുറത്തെ ബീച്ച ഖദീജയുടെ വീട് കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപടർന്നതെന്നാണ് കരുതുന്നത്. വീട് പൂർണമായും കത്തി. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബന്ധുക്കൾ ആരുമില്ലാത്തതിനാൽ രാത്രിയിൽ സമീപത്തെ വീടുകളിലാണ് ഖദീജ അന്തിയുറങ്ങുന്നത്. വിവരമറിഞ്ഞയുടനെ നീലേശ്വരം പൊലീസും കാഞ്ഞങ്ങാട് ഫയർ ഫോഴ്സും എത്തിയിരുന്നെങ്കിലും റോഡ് സൗകര്യത്തി​ന്റെ അപര്യാപ്തത തീയണക്കുന്നതിന് തടസ്സമായി. സമീപത്ത് നിന്നുള്ള കിണറിൽനിന്ന് വെള്ളം പമ്പ് ചെയ്താണ് ഫയർഫോഴ്സ് തീയണച്ചത്. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർ റഫീഖ് കോട്ടപ്പുറം എന്നിവർ തീയണക്കുന്നതിന് നാട്ടുകാരോടൊപ്പം നേതൃത്വം നൽകി. nlr house fire കോട്ടപ്പുറം ഏറ്റുമ്പുറത്തെ ബീച്ച ഖദീജയുടെ വീട് കത്തിനശിച്ചനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.