കയ്യാര്‍ കിഞ്ഞണ്ണ റൈ സ്​മാരകം: കേരളത്തിനൊപ്പം കർണാടക വകയും ബജറ്റിൽ ഫണ്ട്​

കാസർകോട്​: കന്നഡ മഹാകവി ഡോ. കയ്യാർ കിഞ്ഞണ്ണ റൈ സ്മാരകം ഒരുക്കാൻ കർണാടകയും. ബദിയടുക്ക കയ്യാർ സ്വദേശിയായ ഇദ്ദേഹത്തിന്​ ഉചിത സ്​മാരകത്തിനായി കേരള സർക്കാർ മുൻകൈയെടുത്തതിനു പിറകെ കർണാടകയും പദ്ധതികളുമായി രംഗത്തെത്തി. കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ പേരിൽ കന്നഡ അക്കാദമി നിർമിക്കാൻ സംസ്​ഥാന സർക്കാർ ബജറ്റിൽ വകയിരുത്തിയത്​ 40 ലക്ഷം രൂപയാണ്​. കഴിഞ്ഞദിവസം ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലാണ്​ ഈ പ്രഖ്യാപനം. ജില്ല പഞ്ചായത്തി​ന്റെ പേരിൽ വിവിധ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്​. സ്മാരക നിർമാണത്തിനായി ജില്ല പഞ്ചായത്തിനു കുടുംബം ഭൂമി കൈമാറിയിട്ടുണ്ട്​. എന്നാൽ, സ്​മാരകം പണിയാൻ കർണാടക സർക്കാർ ഒരുകോടിയാണ്​ പ്രഖ്യാപിച്ചത്​. ഇതിനു പിറകെ കര്‍ണാടക അതിര്‍ത്തി വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ. സി. സോമശേഖര കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ ഭവനം സന്ദര്‍ശിച്ചു. ജില്ല പഞ്ചായത്തിന്​ കൈമാറിയ ഭൂമി ഇദ്ദേഹം സന്ദർശിച്ചു. ഛായാചിത്രത്തിന് പുഷ്പാര്‍ച്ചന നടത്തി പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി രമേശ് മാത്തിനഹല്ലി, ജില്ല പഞ്ചായത്ത് അംഗം ശൈലജ ഭട്ട് എന്നിവര്‍ സംസാരിച്ചു. കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ മകന്‍ ഡോ. പ്രസന്ന റൈ സ്വാഗതവും അവിനാശ് റൈ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.