മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

കാസർകോട്: മുസ്‌ലിം ലീഗ് രൂപവത്​കരിച്ചതിന്റെ 74ാം വാർഷികം കാസർകോട്​ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കാസർകോട് മണ്ഡലം പ്രസിഡൻറ് എ.എം. കടവത്ത് തായലങ്ങാടിയിൽ പതാക ഉയർത്തി. പ്രസിഡൻറ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹമീദ് ബെദിര, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, സഹീർ ആസിഫ്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹനീഫ് നെല്ലിക്കുന്ന്, ഖാലിദ് പച്ചക്കാട്, എം.എച്ച്​. അബ്ദുൽ ഖാദർ, ഹാരിസ് ബെദിര, ജലീൽ അണങ്കൂർ, റഹ്മാൻ തൊട്ടാൻ, അജ്മൽ തളങ്കര, അഷ്ഫാഖ് തുരുത്തി, ബി.യു. അബ്ദുല്ല, ഹസൈനാർ തളങ്കര, മൊയ്‌തീൻ കൊല്ലമ്പാടി, കെ.എം. അബ്ദുൽ റഹ്മാൻ, അനസ് കണ്ടത്തിൽ, എ.എ. അസീസ് എന്നിവർ സംസാരിച്ചു. muslim league മുസ്​ലിം ലീഗ്​ സ്ഥാപക ദിനത്തിൽ കാസർകോട് മണ്ഡലം പ്രസിഡൻറ് എ.എം. കടവത്ത് പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.