ബാലസംഘം സമ്മേളനം

പെരിയ: യുദ്ധം അവസാനിപ്പിച്ച് ലോകത്ത് സമാധാനം ഉറപ്പാക്കണമെന്ന് ബാലസംഘം പെരിയ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. മേപ്പാട്ട് ആതിര നഗറിൽ നടന്ന സമ്മേളനം ജില്ല സെക്രട്ടറി സി. ഋഷിത ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡൻറ്​ ദേവനന്ദ അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി ദിപിൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജിജിന അനുശോചന പ്രമേയം അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ഏരിയ കൺവീനർ സി. വിജയൻ, ഏരിയ പ്രസിഡൻറ്​ മഞ്ജിഷ, ജില്ല കമ്മിറ്റി അംഗം യതീഷ് വാരിക്കാട്ട്, ഏരിയ ജോ. സെക്രട്ടറി ജിഷ്ണു, ഏരിയ വൈസ് പ്രസിഡൻറ്​ ജിതിൻ, ഏരിയ ജോ. കൺവീനർ ടി.പി. രാജേഷ്, പെരിയ വില്ലേജ് കൺവീനർ ഹരി വില്ലാരംപതി എന്നിവർ സംസാരിച്ചു. കെ. നാരായണൻ മുണ്ടയിൽ സ്വാഗതവും ഉഷ പ്രഭാകരൻ നന്ദിയും പറഞ്ഞു. ഖത്മുല്‍ ഖുര്‍ആന്‍ വേദി ഉദ്ഘാടനം കാസർകോട്​: ഏത് പ്രതികൂല സാഹചര്യത്തിലും ഇസ്‌ലാമി​ന്റെ തനത് പാരമ്പര്യം കാത്തു സൂക്ഷിച്ച മഹാരഥന്മാരായിരുന്നു താജുല്‍ ഉലമ അടക്കമുള്ള പൂര്‍വികരെന്ന്​ കെ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം അഭിപ്രായപ്പെട്ടു. മുഹിമ്മാത്തില്‍ നടന്ന ത്വാഹിര്‍ തങ്ങള്‍ പതിനാറാമത് ഉറൂസ് മുബാറക്കിലെ ഖത്മുല്‍ ഖുര്‍ആന്‍ വേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് പ്രമുഖ സൂഫിവര്യന്‍ സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കി. ഡോ. ഹുസൈന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.