'വിദ്യാർഥികളോട് മാപ്പുപറയണം'

കാഞ്ഞങ്ങാട്: ഗതാഗത മന്ത്രി പ്രസ്താവന പിൻവലിച്ച് വിദ്യാർഥികളോട് മാപ്പുപറയണമെന്ന് കെ.എസ്.യു ജില്ല സെക്രട്ടറി മാർട്ടിൻ എബ്രഹാം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മന്ത്രിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു. ബസ്​ യാത്ര ഇളവ്​ വിദ്യാർഥികൾ സമരം ചെയ്തു നേടിയെടുത്ത അവകാശമാ​ണ്. അത് ആരുടെയും ഔദാര്യമല്ല. ദിവസക്കൂലികൊണ്ട് കുടുംബം പോറ്റുന്ന, പരീക്ഷഫീസടക്കാൻ പോലും കഷ്ടപ്പെടുന്ന സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്കും വരുംകാലങ്ങളിൽ പഠനം സാധ്യമാകാൻ കൺസഷൻ തുടരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.