നഗ്നത പ്രദര്‍ശിപ്പിച്ച വിമുക്തഭടന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ബസ്​ സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച വിമുക്തഭടന്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ പൊന്‍മാലത്തെ മോഹന്‍ദാസിനെയാണ് (58) ഹോസ്ദുര്‍ഗ് എസ്‌.ഐ കെ.പി. സതിഷ് കുമാറും സംഘവും അറസ്‌റ്റ്​ ചെയ്തത്. ഫെബ്രുവരി 21നു രാവിലെ പടന്നക്കാട് നെഹ്‌റു കോളജ് ബസ്​ സ്റ്റോപ്പിലാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന്​ സ്‌കൂട്ടറില്‍ വരുകയായിരുന്ന മോഹന്‍ദാസ് പെണ്‍കുട്ടികള്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന സ്ഥലത്ത് സ്‌കൂട്ടര്‍ നിര്‍ത്തിയശേഷം അവരോട് എന്തോ ചോദിക്കാനെന്ന വ്യാജേന അടുത്തേക്ക് വിളിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഇയാളുടെ അടുത്തെത്തിയപ്പോഴാണ് നഗ്നത കാണിച്ചത്. വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചപ്പോള്‍ ഇയാള്‍ സ്‌കൂട്ടര്‍ ഓടിച്ചുപോയി. പെണ്‍കുട്ടികള്‍ സ്‌കൂട്ടറി​ൻെറ നമ്പര്‍ സഹിതം ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവിലായിരുന്ന മോഹന്‍ദാസിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ്​ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.