ഉദയനഗറിൽ പേപ്പട്ടിശല്യം: രണ്ടു പശുക്കൾ ചത്തു

കാഞ്ഞങ്ങാട്: ഉദയനഗർ, കരക്കക്കുണ്ട് ഭാഗങ്ങളിൽ പേപ്പട്ടികളുടെ അക്രമം. നിരവധി വളർത്തു മൃഗങ്ങൾക്ക് കടിയേറ്റു. രണ്ടാഴ്ചക്കിടയിലാണ് രണ്ടുപേരുടെ പശുക്കൾക്ക് പേപ്പട്ടികളുടെ കടിയേറ്റത്. കരക്കക്കുണ്ടിലെ കുഞ്ഞിരാമ​ന്റെ കറവയുള്ള, മൂന്നു വർഷം പ്രായമുള്ള പശു പേയിളകി ചത്തു. കഴിഞ്ഞ ദിവസം ഉദയനഗർ പൊള്ളക്കട റോഡിൽ പേയിളകിയ ലക്ഷണങ്ങളോടെ പട്ടി ചത്ത് വീണിരുന്നു. ബുധനാഴ്ച രാവിലെ ഉദയനഗർ ഐ.ടി.ഐക്ക് മുന്നിൽ പേയിളകിയെത്തിയ പട്ടി പരിഭ്രാന്തി സൃഷ്ടിച്ചു. പിന്നീട് തനിയെ ചത്തു വീണു. പേപ്പട്ടിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഉദയനഗറിലെ മൊയ്തുവി​ന്റെ പശുക്കിടാവ് ചൊവ്വാഴ്ച പേയിളകി ചത്തു. പശുക്കളെ പരിചരിച്ചവരോട് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ വെറ്ററിനറി ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.