കരിന്തളത്ത് തീപിടിത്തം

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ തോളേനിയിൽ തീപിടിത്തം. കരിന്തളം തോളേനിയിലെ പാറപ്പുറത്തെ ഉണങ്ങിയ പുല്ലിനാണ് തീ പടർന്നത്. വെള്ളിയാഴ്ച വൈകീട്ട്​ അഞ്ചിനാണ്​ തീ പടർന്നത്. നിരപ്പായിക്കിടക്കുന്ന പാറപ്രദേശമായതിനാലും ശക്തമായ കാറ്റുംമൂലം തീ എളുപ്പത്തിൽ പടർന്നുപിടിക്കാനും കാരണമായി. സമീപവാസികൾ ഉടൻ ബക്കറ്റുകളിലും മറ്റും വെള്ളമെടുത്ത് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഇത് അഞ്ചാം തവണയാണ് കരിന്തളം പാറ പ്രദേശത്ത് തീ പടരുന്നത്​. പടം :karinthalam fire.jpg കരിന്തളം തോളേനിയിലെ പാറപ്പുറത്തെ തീ കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനാംഗങ്ങൾ കെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.