'കൂറ്റ്' ചിത്രപ്രദർശനത്തിന് ഇന്ന് തുടക്കം

കാഞ്ഞങ്ങാട്: ജില്ലയിലെ പതിനെട്ട് ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനം കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഇന്നു മുതൽ 16 വരെ നടക്കും. നിശ്ചലമായ ചിത്രങ്ങളിലൂടെ വർണങ്ങൾകൊണ്ട് ചിത്രകാരന്മാരുടെ ശബ്ദമായി മാറുന്ന മുപ്പതോളം ചിത്രങ്ങൾ 'കൂറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്ര പ്രദർശനത്തിൽ ഉണ്ടാവും. ജില്ലയുടെ പരിസ്ഥിതി, ആചാരം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം എന്നിവ ചിത്രങ്ങളിലെ പ്രമേയങ്ങളാണ്​. കേരള ലളിതകലാ അക്കാദമി സെക്രട്ടറിയും ചിത്രകാരനുമായ എൻ. ബാലമുരളികൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. നാടകകൃത്ത് രാജ് മോഹൻ നീലേശ്വരം പ്രദർശന കാറ്റലോഗ് പ്രകാശനം ചെയ്യും. രാജേന്ദ്രൻ പുല്ലൂർ, വിനോദ് അമ്പലത്തറ, ജ്യോതിചന്ദ്രൻ കാനത്തൂർ, രതീഷ് കക്കാട്ട്, വിപിൻ ടി. പാലോത്ത്, അനീഷ് ബന്തടുക്ക, അരവിന്ദാക്ഷൻ സദ്ഗമയ, അഞ്ജന തെക്കിനിയിൽ, പ്രസാദ് കനത്തുങ്കാൽ, രാംഗോകുൽ പെരിയ, സജിത പൊയ്നാച്ചി, സതി മനു, ഷീബ ഇയ്യക്കാട്, സൗമ്യ ബാബു, സുചിത്ര മധു, ശ്രീനാഥ് ബങ്കളം, വിവിൻ വടക്കിനി, സിമി കെ കൃഷ്ണൻ എന്നിവരുടെ ചിത്രങ്ങൾ പ്രദർശനത്തിൽ ഉണ്ടാവും. പ്രവേശനം സൗജന്യം. രാജേന്ദ്രൻ പുല്ലൂരാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. പ്രദർശനത്തിന്‍റെ ഭാഗമായി മാർച്ച് 13ന് മൂന്നിന് 'കലയും പ്രാദേശികതയും; ചില പുനരാലോചനകൾ' എന്ന വിഷയത്തിൽ സുധീഷ് കോട്ടേമ്പ്രം പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.