ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന്​ കൊടക്കാട് ഗ്രാമം ഒരുങ്ങി

ചെറുവത്തൂർ: കർഷക സമരത്തിലൂടെയും പന്തിഭോജനത്തിലൂടെയും ചരിത്രത്തിൽ ഇടം നേടിയ കൊടക്കാട് ഗ്രാമത്തിൽ ആദ്യമായെത്തുന്ന ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് കൊടക്കാട് ഈസ്റ്റ് മേഖലയിലെ പ്രവർത്തകർ. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിലായി കൊടക്കാട് ബാങ്ക് ഓഡിറ്റോറിയം ഔഫ് അബ്ദുറഹ്മാൻ നഗറിൽ നടക്കുന്ന സമ്മേളനത്തിനോടനുബന്ധിച്ച് കൊടക്കാട് ഈസ്റ്റ് മേഖലയിൽ പ്രാദേശിക സംഘാടക സമിതി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു. ലോക്കൽ കേന്ദ്രമായ ഓലാട്ട് ഒരുക്കുന്ന പ്രാദേശിക സംഘാടക സമിതി ഓഫിസിന്റെ നിർമാണം പൂർത്തിയായി. പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ ഇതിനകംതന്നെ ചുമരെഴുത്ത് പൂർത്തിയാക്കി. യൂനിറ്റ് തലത്തിൽ രൂപവത്കരിച്ച സംഘാടക സമിതിയുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിലായി തെരുവോര ചിത്രരചന, നാട്ടൊരുമ, ഫിലിം ഫെസ്റ്റ്, രക്തദാന ക്യാമ്പ്, പ്രാദേശിക ഫോട്ടോഗ്രഫി പ്രദർശനം, സാംസ്കാരിക സദസ്സ്, കലാ-കായിക മത്സരങ്ങൾ, നാട്ടറിവ്, ഗ്രൗണ്ട് നിർമാണം, സന്നദ്ധ പ്രവർത്തനങ്ങൾ തുടങ്ങി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കും. ലോക്കൽ സെക്രട്ടറി സി. മാധവൻ ചെയർമാനും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി വൈശാഖ് കൊടക്കാട് കൺവീനറുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പടം.. ഡി.വൈ.എഫ്.ഐ ജില്ല സമ്മേളന ഭാഗമായി കൊടക്കാട് ഒരുക്കിയ പ്രചാരണ ശിൽപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.