സ്കൂൾ കുട്ടികളോട്​ ഇംഗ്ലീഷിൽ 'മിണ്ടിയും പറഞ്ഞും' കേന്ദ്ര വാഴ്​സിറ്റിയുടെ ഇംഗ്ലീഷ്​ പാഠം

പെരിയ: ഇംഗ്ലീഷ് സംസാരിക്കാന്‍ പരിശീലനം നല്‍കാനുള്ള പരിപാടിയുമായി കേരള കേന്ദ്ര സർവകലാശാല സ്‌കൂളുകളിലേക്ക്. 'മിണ്ടിയും പറഞ്ഞും ഇംഗ്ലീഷ്' എന്ന പേരില്‍ ഇംഗ്ലീഷ് ആൻഡ്​ കംപാരറ്റിവ് ലിറ്ററേചര്‍ ഡിപ്പാർട്മെന്‍റാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. അധ്യാപകര്‍ക്ക് പുറമെ ഒന്നാം വര്‍ഷ എം.എ ഇംഗ്ലീഷ് വിദ്യാർഥികളായ 50 പേരാണ് സംഘത്തിലുള്ളത്. പെരിയ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ ഇരുനൂറോളം മലയാളം മീഡിയം വിദ്യാർഥികള്‍ക്ക് ആദ്യ പരിപാടിയില്‍ പരിശീലനം നല്‍കി. ഭാഷ അറിഞ്ഞിട്ടും, അത് സംസാരിക്കാനുള്ള വൈമുഖ്യത്തിന്‍റെ കാരണങ്ങള്‍ ചോദിച്ച് മനസ്സിലാക്കുക, സഭാകമ്പം അനുഭവിക്കുന്നവര്‍ക്ക് അതിജയിക്കാനുള്ള നുറുങ്ങുകള്‍ നല്‍കുക, ഒറ്റക്കും കൂട്ടമായും സ്റ്റേജിലേക്ക് എത്തിച്ച് വിവിധ സന്ദര്‍ഭങ്ങള്‍ നല്‍കി ഇംഗ്ലീഷില്‍ പ്രതികരിക്കാൻ സഹായിക്കുക, കളികളിലൂടെ ആത്മവിശ്വാസം നല്‍കുക എന്നിങ്ങനെ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയാണ് സംഘം നടത്തിയത്. വിദ്യാര്‍ഥിനികളായ അപര്‍ണ മുരളീകൃഷ്ണന്‍, അഖില നായര്‍, ചൈതന്യ ശശീന്ദ്രന്‍, ലിഷ കുഞ്ഞുമോന്‍, മുന്‍തഹാ, റൂത് മിറിയം വര്‍ഗീസ്, ഇംഗ്ലീഷ് വിഭാഗം അസി.​ പ്രഫസര്‍ ഡോ. ഇഫ്തിഖാര്‍ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. താൽപര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം: ഡോ. ഇഫ്തിഖാര്‍ അഹമ്മദ്. ഫോണ്‍: 9400577531. english പെരിയ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടത്തിയ 'മിണ്ടിയും പറഞ്ഞും ഇംഗ്ലീഷ്' പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.