വയൽവരമ്പ് കയർഭൂവസ്ത്രമാക്കി നവീകരണം

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ബിരിക്കുളം വയൽതോട് എന്നിവിടങ്ങളിൽ നടവരമ്പ് കയർഭൂവസ്ത്രമാക്കി ഉപയോഗിച്ച് നവീകരണപ്രവൃത്തി നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.പി. ചിത്രലേഖ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി ചെയർമാൻ സി.എച്ച്. അബ്ദുൽനാസർ, ബിരിക്കുളം വാർഡ് മെംബർ വി. സന്ധ്യ, കെ.വി. സരുൺ, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ സി.വി. ബാലകൃഷ്ണൻ, എൻ. വിജയൻ, എം. കുഞ്ഞുമാണി എന്നിവർ സംസാരിച്ചു. nlr tk ravi ബിരിക്കുളം വയൽവരമ്പ് കയർഭൂവസ്ത്രമാക്കിയുള്ള നവീകരണപ്രവൃത്തി പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.