ഉദുമ: ലോക വനിതദിനത്തിൽ പാലക്കുന്ന് കഴകം തെക്കേക്കര പ്രാദേശിക മാതൃസമിതി വനിതസംഗമം നടത്തി. വിനോദ വിജ്ഞാന കായികപരിപാടി പ്രാദേശിക സമിതി പ്രസിഡൻറ് പി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡൻറ് കാർത്യായനി ബാബു അധ്യക്ഷത വഹിച്ചു. മുരളി ആറാട്ട്കടവ് ക്ലാസെടുത്തു. പ്രാദേശിക സെക്രട്ടറി നാരായണൻ, വിനയ വേണുഗോപാലൻ, ശാന്ത കൃഷ്ണൻ എന്നിവർ സംസാരിച്ചു. പൂരോത്സവം തുടങ്ങി ഉദുമ: അരവത്ത് മട്ടയ്ങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തിൽ പൂരോത്സവത്തിന് തുടക്കം. എടമനച്ചാവടിയിൽനിന്ന് ദീപവും തിരിയും തിരുവായുധങ്ങളുമായി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിയതോടെയാണ് 18വരെ നീണ്ടുനീളുന്ന ഉത്സവം ആരംഭിച്ചത്. ഞായറാഴ്ച രാവിലെ 7.30ന് പൂരക്കുഞ്ഞുങ്ങൾക്ക് ചരടുകെട്ടൽ. 17വരെ എല്ലാ ദിവസം രാത്രി പൂരക്കളിയും എഴുന്നള്ളത്തും ഉണ്ടായിരിക്കും. 16ന് പൂവിടലും തുടർന്ന് അരങ്ങ് വിതാനവും. 17ന് പൂരംകുളി ദിവസം രാവിലെ ഏഴിന് വട്ട്ളക്കുളിയും തുടർന്ന് ഒമ്പതിന് പൂരംകുളിയും നടക്കും. 18ന് ഉത്രവിളക്ക് ഉത്സവം പകൽ പൂരക്കളിയും തുടർന്ന് അരങ്ങ് കൈയേൽക്കലും. രാത്രി എടമനച്ചാവടിയിലേക്ക് തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. പടം: uduma pooramപൂബാണംകുഴി ക്ഷേത്രപൂരോത്സവത്തിന് തുടക്കംകുറിച്ച് എടമനച്ചാവടിയിൽനിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.