മുഹമ്മദ് അസ്ഹറുദ്ദീൻ ശുചിത്വ അംബാസഡറായി സ്ഥാനമേറ്റു

കാസർകോട്: നഗരസഭയുടെ ശുചിത്വ അംബാസഡറായി രഞ്ജി, ഐ.പി.എൽ താരം മുഹമ്മദ് അസ്ഹറുദ്ദീൻ സ്ഥാനമേറ്റു. നഗരസഭയിൽ നടന്ന സ്ഥാനാരോഹണച്ചടങ്ങ് ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി ചെയർമാൻ അബ്ബാസ് ബീഗം, സ്ഥിരംസമിതി അംഗങ്ങളായ ഖാലിദ് പച്ചക്കാട്, ആർ. റീത്ത, സിയാന ഹനീഫ്, എസ്​. രജനി, സവിത ടീച്ചർ, ലളിത, അസി. എക്സിക്യൂട്ടിവ് എൻജിനീയർ എം.ഡി. ദിലീഷ്, എച്ച്.എസ്. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എസ്. ബിജു നന്ദി പറഞ്ഞു. മുഹമ്മദ് അസ്ഹറുദ്ദീനുള്ള ആദരവും ശുചിത്വ അംബാസഡർക്കുള്ള തൊപ്പിയും നഗരസഭ ചെയർമാൻ നൽകി. azharudeen കാസർകോട് നഗരസഭയുടെ ശുചിത്വ അംബാസഡറായി ഐ.പി.എൽ താരം മുഹമ്മദ് അസ്ഹറുദ്ദീ​ൻ സ്ഥാനമേറ്റപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.