ജില്ല ഓപൺ റാപിഡ് ചെസ് ചാമ്പ്യൻഷിപ്

കാഞ്ഞങ്ങാട്: ചെസ് അസോസിയേഷൻ കാസർകോടിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ബല്ല ഈസ്റ്റ് (ചെമ്മട്ടംവയൽ) ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. റാപിഡ് ഫോർമാറ്റിൽ സ്വിസ് സിസ്റ്റം ഏഴു റൗണ്ടുകൾ ഉണ്ടായിരിക്കും. ആദ്യ റൗണ്ട് കൃത്യം 10ന്​ ആരംഭിക്കും. 22,000 രൂപ സമ്മാത്തുകയുള്ള മത്സരത്തിൽ ആദ്യ 12 സ്ഥാനങ്ങൾ നേടുന്നവർക്കും വിവിധ കാറ്റഗറികളിലായി മുന്നിലെത്തുന്ന ഏഴ്​ പേർക്കും സമ്മാനത്തുക ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും. പങ്കെടുക്കുന്ന 12 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും മെഡലുകൾ പ്രോത്സാഹന സമ്മാനമായി നൽകും. മത്സരാർഥികൾ മാർച്ച് 11ന്​ രാത്രിക്കു മുമ്പായി ചെസ് അസോസിയേഷൻ രജിസ്റ്റർ ചെയ്യണം. ലിങ്ക്: https://chessassociationkasaragod.com/ കൂടുതൽ വിവരങ്ങൾക്കും മറ്റു സഹായങ്ങൾക്കും താഴെ കൊടുക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക: 9605231010, 9447520368, 6282415441, 9495093810. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ വി.എൻ. രാജേഷ്, പി. ശ്രീധരൻ, എൻ. തമ്പാൻ, വിൽസൺ ജേക്കബ്, സി. സുകുമാരൻ, എം.വി. സ്മിത എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.