എങ്ങുമെത്താതെ നീലേശ്വരം രാജാറോഡ് വികസനം

നീലേശ്വരം: ഗതാഗതക്കുരുക്കു​കൊണ്ട് വീർപ്പുമുട്ടുന്ന നീലേശ്വരം നഗരത്തിന് ഇനിയും ശാശ്വത പരിഹാരമായില്ല. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കാൻ ഉദ്ദേശിച്ച രാജാറോഡ് വികസനം എങ്ങുമെത്താതെ കിടക്കുകയാണ്. ഹൈവേ മാർക്കറ്റ് ജങ്​ഷൻ മുതൽ പോസ്റ്റ് ഓഫിസ് വരെയുള്ള റോഡ് വികസനമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുന്നത്. നീലേശ്വരം കച്ചേരിക്കടവ് പാലത്തിനും രാജാറോഡ് വികസനത്തിനുമായി 40 കോടിയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയത്. പിന്നീട് പദ്ധതി രണ്ടായി വിഭജിക്കുകയും കച്ചേരിക്കടവ് പാലം പൊതുമരാമത്ത് വിഭാഗത്തിന് നൽകുകയും രാജാ റോഡ് വികസനം കിഫ്ബി ഏറ്റെടുക്കുകയും ചെയ്തു. 2020 മാർച്ചിലാണ് കിഫ്ബി ബോർഡ് രാജാറോഡ് പദ്ധതി അംഗീകരിക്കുന്നത്. റോഡ് വികസനത്തിനായി 17 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ വർഷം ലഭിക്കുകയും ചെയ്തു. രാജാറോഡ് വികസനം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ ആഞ്ജലോസിനെ സ്പെഷൽ തഹസിൽദാറായി നിയമിക്കുകയും ചെയ്തു. റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ ഭൂമിയും കെട്ടിടങ്ങളും അളന്ന് തിട്ടപ്പെടുന്നതിനുള്ള സർവേ ആരംഭിക്കാത്തതാണ് രാജാറോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്നത്‌. പടം: nlr raja road നീലേശ്വരം രാജാറോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.