കാഞ്ഞങ്ങാട്: കാളകളെ കുത്തിനിറച്ച് കൊണ്ടുപോയ കണ്ടെയ്നർ വാഹനം അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽപെട്ട് മറ്റൊരു വണ്ടി വിളിച്ചുവരുത്തി കാളകളെ മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്.ഐ എ.ടി. ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി പുല്ലൂർ പൊള്ളക്കടയിലാണ് സംഭവം. പാലക്കാട് നിന്ന് 29 കാളകളെയാണ് കുത്തിനിറച്ച് കാസർകോട്ടേക്ക് കൊണ്ടുപോയത്. പൊള്ളക്കടയിൽ വെച്ച് മിൽമയുടെ വാഹനവുമായാണ് കൂട്ടിയിടിച്ചത്. വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയാത്തതിനാൽ മറ്റൊരുവാഹനം വിളിച്ചുവരുത്തി മാറ്റാനായിരുന്നു ശ്രമം. അതിനിടയിലാണ് നാട്ടുകാർ എത്തി വാഹനത്തിന്റെ താക്കോലെടുത്തത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വട്ടപ്പാറ അശോക് നഗറിലെ കെ. സുധീഷ് (39), പെരഡാല കുണ്ടലമൂലയിലെ കെ. നാരായണൻ (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കാളകളെ സമീപത്തെ ഒരു ഫാമിലേക്ക് മാറ്റിയിട്ടുണ്ട്. knhd kaala kadath pullur മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെ കുഴഞ്ഞുവീണ കാള
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.