ചെറുവത്തൂർ: കാലിക്കടവ് ഗാലക്സി ഓഡിറ്റോറിയത്തിൽ നടന്ന മണക്കാട് തെക്കെ പീടികയിൽ (എം.ടി.പി) തറവാട് സംഗമം തറവാട്ടംഗങ്ങളുടെ നിറഞ്ഞ വേദിയായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി , എം.രാജഗോപാലൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. 80 വയസ്സ് കഴിഞ്ഞ തറവാട്ടിലെ തലമുതിർന്ന അംഗങ്ങളെയും വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. കോർ കമ്മിറ്റി ചെയർമാൻ കൂക്കാനം റഹ്മാൻ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, സുൽഫെക്സ് എം.ഡി എം.ടി.പി. മുഹമ്മദ് കുഞ്ഞി, എൻജിനീയർ എം.ടി.പി. അബ്ദുൽ ഖാദർ, ഡോ. സി.കെ.പി. കുഞ്ഞബ്ദുല്ല, അഡ്വ. എം.ടി.പി.എ. കരീം, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് എം.ടി.പി. നൂറുദ്ദീൻ, എൻ.എ. മുനീർ, ലുക്മാൻ അരീക്കോട്, ബിജു ദേവരാജ്, എം.ടി.പി. സൈഫുദ്ദീൻ, എം.ടി.പി. ഇസ്മായിൽ കാങ്കോൽ, എം.ടി.പി. മുഹമ്മദ് കുഞ്ഞി, എം.ടി.പി. അബ്ദുൽ റഹ്മാൻ കാങ്കോൽ, റംല ഹസി വെള്ളൂർ, എം.ടി.പി. അബ്ദുല്ല, ഹംസ ചെറുപുഴ, എം.ടി.പി. ഷിഹാബ്, ഷാഹുൽ ഹമീദ് പ്രാപ്പൊയിൽ, എം.ടി.പി. യൂസഫ് ചന്തേര, എം.ടി.പി. സുലൈമാൻ, എം.ടി.പി. അബ്ദുല്ല മൗലവി, എം.ടി.പി. മറിയം, അബ്ദുല്ല മെട്ടമ്മൽ, റഫീഖ് വെള്ളാപ്പ്, ഷാഹിന മെട്ടമ്മൽ, എം.ടി.പി. സാജിദ, സൗദത്ത് കോലാർകണ്ടം, നഫീസ ടീച്ചർ, അബ്ദുൽ ഖാദർ ജെംബോ, ജനറൽ കൺവീനർ എം.ടി.പി. സൈനുദ്ദീൻ കരിവെള്ളൂർ എന്നിവർ സംസാരിച്ചു. റഫീഖ് മൊയ്തീനും സംഘവും അവതരിപ്പിച്ച ഗാനനോപഹാരവും സംഗമത്തിന് മാറ്റുകൂട്ടി. പടം. എം.ടി.പി തറവാട് സംഗമത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി പ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.