ചിരിപ്പിച്ചും ചിന്തിപ്പിച്ചും പൊറാട്ട് വേഷങ്ങൾ അരങ്ങിലെത്തി

ചെറുവത്തൂർ: ചിരിയിൽ ചിന്തനിറച്ച ആക്ഷേപ ശരങ്ങളുമായി പൊറാട്ട് വേഷങ്ങൾ അരങ്ങിലെത്തി. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്ര കാർത്തിക വിളക്ക് മഹോത്സവത്തി​െന്റ ഭാഗമായാണ് പൊറാട്ട് വേഷങ്ങൾ എത്തിയത്. പത്മശാലിയ സമുദായത്തിൽ പെട്ടവരാണ് പൊറാട്ട് വേഷങ്ങൾ കെട്ടിയത്. പരമ്പരാഗത വേഷങ്ങളായ അട്ടക്കണ്ണൻ പോതി, കേളിയാത്രം, വേട്ടുവനും വേട്ടുവത്തിയും, മത്സ്യ വില്പനക്കാരി, പായ വില്പനക്കാരി, കുറവനും കുറത്തിയും, നൂറു വില്പനക്കാരൻ എന്നിവയെല്ലാം അരങ്ങിലെത്തി. ഒപ്പം സമകാലിക സംഭവങ്ങളായ യുദ്ധം, കൊറോണ, സ്ത്രീധന പീഡനം എന്നിവയെല്ലാം പൊറാട്ടിൽ വേഷങ്ങളായി. രോഹിണി നാളായ ബുധനാഴ്ചയും വേഷങ്ങൾ അരങ്ങിലെത്തും. നാടി​െന്റ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ പൊറാട്ട് വേഷങ്ങൾ ആസ്വദിക്കാനെത്തി. പടം..പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്ര കാർത്തിക വിളക്ക് മഹോത്സവത്തി​ന്റെ ഭാഗമായി കെട്ടിയാടിയ പൊറാട്ട് വേഷങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.