ചെറുവത്തൂർ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിനും ലഹരി ഉപയോഗങ്ങൾ തടയുന്നതിനുമായി ജനങ്ങളുടെ കൂട്ടായ്മയിലൂടെ ചെറുവത്തൂരിനെ ലഹരിവിമുക്ത പഞ്ചായത്താക്കി മാറ്റാൻ പഞ്ചായത്ത് ജാഗ്രത സമിതി യോഗം തീരുമാനിച്ചു. ഇതിനായി ബോധവത്കരണ ക്ലാസ് നടത്തും. ജനകീയ കമ്മിറ്റികൾ രൂപവത്കരിക്കുന്നതിനും വാർഡിൽ നിന്ന് അഞ്ചുവീതം വളന്റിയർമാരെ തിരഞ്ഞെടുത്ത് പഞ്ചായത്തുതല വളന്റിയർ സേന രൂപവത്കരിക്കുന്നതിനും തീരുമാനമായി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാന്മാരായ സി.വി. ഗിരീശൻ, പി. പത്മിനി, കെ. രമണി, ഭരണസമിതി അംഗങ്ങൾ, ജനമൈത്രി പൊലീസ് ഓഫിസർമാരായ സുരേഷ് കാന, പി.പി. സുധീഷ്, അഡ്വ. സുബൈദ, മെഡിക്കൽ ഓഫിസർ പ്രവീൺ കുമാർ, പാലിയേറ്റിവ് നഴ്സ് കെ. ഓമന, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലത, സി.ഡി.എസ് ചെയർപേഴ്സൻ ശ്രീജ, അംഗൻവാടി പ്രതിനിധി കെ. രജനി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.കെ. മനോജ് കുമാർ സ്വാഗതം പറഞ്ഞു. പടം.. ചെറുവത്തൂർ പഞ്ചായത്ത് ജാഗ്രത സമിതി യോഗത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.