blurb: ലെവൽക്രോസ് ഇല്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് മന്ത്രി റിയാസ് കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ലെവൽക്രോസുകൾ പൂർണമായും ഒഴിവാക്കുന്ന സ്വപ്നപദ്ധതിയിലേക്കാണ് സർക്കാർ ചുവടുവെക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവേ മേൽപാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ ഈ വർഷം തന്നെ ഒമ്പത് റെയിൽവേ മേൽപാലം പൂർത്തിയാക്കും. ലെവൽക്രോസ് ഇല്ലാത്ത കേരളം എന്ന സ്വപ്നപദ്ധതിയിലേക്കെത്താൻ 72 റെയിൽവേ മേൽപാലങ്ങളാണ് നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, മുൻ എം.പി പി. കരുണാകരൻ, ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, നഗരസഭാധ്യക്ഷ കെ.വി. സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ, അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി. ശോഭ എന്നിവർ സംസാരിച്ചു. ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ ടി.എസ്. സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. സതേൺ റെയിൽവേ സി.എ.ഒ രാജേന്ദ്ര പ്രസാദ് ജിങ്കാർ റെയിൽവേ പങ്കാളിത്ത റിപ്പോർട്ടും അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. അനീശൻ, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. സബീഷ്, കൗൺസിലർമാരായ എച്ച്. ശിവദത്ത്, എം. ശോഭന, എ.കെ. ലക്ഷ്മി, അനീസ ഹംസ, അജാനൂർ പഞ്ചായത്തംഗം അശോകൻ ഇട്ടമ്മൽ, വി.വി. രമേശൻ, കെ.പി. ബാലകൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ. മുഹമ്മദ് കുഞ്ഞി, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി.പി. രാജു, രവി കുളങ്ങര, എം. കുഞ്ഞമ്പാടി, ജെറ്റോ ജോസഫ്, ആന്റക്സ് ജോസഫ്, മുത്തലിബ് കൂളിയങ്കാൽ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, രതീഷ് പുതിയപുരയിൽ, പി.ടി. നന്ദകുമാർ, വി.കെ. രമേശൻ, എൻ. പ്രശാന്ത് എന്നിവർ പങ്കെടുത്തു. ആർ.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ എ.എ. അബ്ദുൽ സലാം നന്ദിയും പറഞ്ഞു. knhd kottacheri bridge കോട്ടച്ചേരി മേൽപാലം ഉദ്ഘാടനം ചെയ്തശേഷം തുറന്ന വാഹനത്തിൽ പാലത്തിലേക്ക് കയറുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.