ആക്മി സുവർണ ജൂബിലി കലാവിരുന്ന്​

തൃക്കരിപ്പൂർ: ആക്മി സുവർണ ജൂബിലിയോടനുബന്ധിച്ച് നടന്ന കലാവിരുന്ന് വെറ്ററൻ ഫുട്ബാൾ താരങ്ങളുടെ സംഗമവേദിയായി. തൃക്കരിപ്പൂർ ഗവ. ഹൈസ്‌കൂളിൽ നടന്ന പരിപാടി ഇന്ത്യൻ ഫുട്ബാൾ താരം യു. ഷറഫലി ഉദ്ഘാടനം ചെയ്തു. മുൻ കേരള പൊലീസ് താരം കുരികേശ് മാത്യു, മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്റ്റൻ ജോബി ജോസഫ് എന്നിവർ ആശംസ പങ്കിടാനെത്തി. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ, പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്‌ലം, പൊലീസ് ഓഫിസർ എം.വി. ശ്രീദാസ്, ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് കെ. വീരമണി, ആഘോഷ കമ്മിറ്റി ചെയർമാൻ എം.ടി.പി. മുഹമ്മദ് കുഞ്ഞി, കൺവീനർ സി. ഷൗക്കത്തലി, ടി.എം. റാഷിദ് എന്നിവർ സംസാരിച്ചു. മുൻകാല കളിക്കാരെ ആദരിച്ച വേദിയിൽ ഗാനമേളയും നൃത്തവും അരങ്ങേറി. പടം//tkp akami.jpg തൃക്കരിപ്പൂർ ആക്മി സുവർണ ജൂബിലിയോടനുബന്ധിച്ച് ആദ്യകാല ഫുട്ബാൾ താരങ്ങളെ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.