തൃക്കരിപ്പൂരിലെ എസ്.പി.സി കൃഷിയിടത്തിലേക്ക്

തൃക്കരിപ്പൂർ: കാർഷിക വികസന വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ കൈകോർത്ത് കുട്ടിപ്പോലീസ് സേന. പട്ടേലർ സ്മാരക തൃക്കരിപ്പൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകളാണ് കൃഷിയിടത്തിലേക്കിറങ്ങുന്നത്. തൃക്കരിപ്പൂർ കൃഷിഭവൻ വഴി വിതരണം ചെയ്ത ഗ്രാഫ്റ്റ് സപ്പോട്ട തൈകൾ നട്ടുപരിപാലിച്ചു കൊണ്ടാണ് കൃഷിക്ക് തുടക്കമിട്ടത്. തുടർന്ന് പച്ചക്കറി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികൾ. 250 സപ്പോട്ട ഗ്രാഫ്റ്റ് തൈകളാണ് കുട്ടികൾ ഏറ്റുവാങ്ങിയത്. ഇത് സ്കൂൾ കോമ്പൗണ്ടിലും വിദ്യാർഥികളുടെ വീടുകളിലും നട്ടുവളർത്തും. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് നിർവഹിച്ചു. പ്രധാനാധ്യാപകൻ എം.വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ എ.കെ. ഹാഷിം, എസ്.പി.സി സി.പി.ഒ കെ.വി. മധുസൂദനൻ, കൃഷി അസിസ്റ്റന്റ് ടി. ഷീബ എന്നിവർ സംസാരിച്ചു. പടം tkp spc ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ എസ്.പി.സി ഭാഗമാവുന്നതിന്റെ ഉദ്ഘാടനം തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.