ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവം കൊടിയിറങ്ങി. ശ്രീബലി, കലശം കൈയേൽക്കൽ, താലപ്പൊലിയോടെയുള്ള എഴുന്നള്ളത്ത്, ആയിരത്തിരി ചടങ്ങുകൾ, കളം കൈയേൽക്കൽ, ചുവട് മായ്ക്കൽ തുടങ്ങിയ അനുഷ്ഠാന കർമങ്ങൾക്കുശേഷം കളക്കാരനും സംഘവും ഭൂതവാന്ത കൊടിയെ വർണിക്കുന്ന സ്തുതി ചൊല്ലി പ്രദക്ഷിണം പൂർത്തിയാക്കി. ഉച്ചയോടെ ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തും പുറപ്പെട്ടു. കന്നിക്കൊട്ടിലിൽ കർമികളുടെ സാന്നിധ്യത്തിൽ താംബൂലംവെച്ച് ഉത്സവ സമാപ്തി സ്മരിച്ചുകൊണ്ട് പ്രാർഥനയും നടത്തി. പടം uduma palakkunnu temple1, 2, 3 പാലക്കുന്ന് ക്ഷേത്രത്തിൽ ആയിരത്തിരി ഉത്സവ നാളിൽ നർത്തകർ കളം കൈയേൽക്കലിനുള്ള ഒരുക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.