കാസർകോട്: ഹോസ്ദുര്‍ഗ് താലൂക്കിന്റെ പരിധിയില്‍ വരുന്ന കാഞ്ഞങ്ങാട്, അജാനൂര്‍ കൃഷിഭവനുകളിലെ കാര്‍ഷികാവശ്യത്തിനുള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍ ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്നും മടിക്കൈ, പള്ളിക്കര കൃഷിഭവനുകളിലെ മണ്ണെണ്ണ പെര്‍മിറ്റുകള്‍ അതത് കൃഷിഭവനുകളിലും മാര്‍ച്ച് ഏഴിന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ്, പെര്‍മിറ്റ് വിലയായ 52.50 രൂപ എന്നിവ സഹിതം അതത് സെന്ററുകളിലെത്തി പെര്‍മിറ്റ് കൈപ്പറ്റണം. അപേക്ഷകളില്‍ 10 രൂപ സ്റ്റാമ്പ് പതിച്ചവര്‍ 10 രൂപ സ്റ്റാമ്പ് കൂടി കൊണ്ടുവരണം. വണ്ണംകുറക്കല്‍ സൗജന്യ പരിശീലനം കാഞ്ഞങ്ങാട്: ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ ജില്ല ഹോമിയോ ആശുപത്രിയില്‍ ശരീരത്തിന്റെ വണ്ണം കുറക്കല്‍ പരിശീലനം തുടങ്ങി. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഐ.ആര്‍. അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ഹന്ന യാസ്മിന്‍ വയലില്‍ അധ്യക്ഷത വഹിച്ചു. ആയുഷ് മാന്‍ ഭവഃ പദ്ധതിയുടെ കണ്‍വീനര്‍ ഡോ. സി.എച്ച്. മുജീബ് റഹ്‌മാന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പരിശീലനം സംബന്ധിച്ച വിവരങ്ങള്‍ നാച്വറോപ്പതി മെഡിക്കല്‍ ഓഫിസര്‍ ഡോ. എ. പൂജ പരിചയപ്പെടുത്തി. മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ.കെ സുനീറ സ്വാഗതവും ഡോ. എസ്. ശിവാനി നന്ദിയും പറഞ്ഞു. ഫോട്ടോ: കാഞ്ഞങ്ങാട് ഗവ. ജില്ല ഹോമിയോ ആശുപത്രിയില്‍ സൗജന്യ വണ്ണം കുറക്കല്‍ പരീശീലന പരിപാടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഐ.ആര്‍. അശോക് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.