ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികൾക്ക് ജീപ്പിടിച്ച് പരിക്ക്

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ജീപ്പ്, ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർഥികളെ ഇടിച്ചു. രണ്ടു വിദ്യാർഥിനികൾക്ക് പരിക്കേറ്റു. രാജപുരം ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി റെയ്ന റെജി (15), ആറാംക്ലാസ് വിദ്യാർഥിനി എസ്തർ ശോഭിത് (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും അടോട്ടുകയ സ്വദേശികളാണ്. ഇന്നലെ രാവിലെ ഒമ്പതോടെ മേലെ കള്ളാറിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് അപകടം. റെയ്നക്ക് കാലിനും എസ്തറിന് തലക്കും വയറിനുമാണ് പരിക്കേറ്റത്. റെയ്നയെ കണ്ണൂരിലും എസ്തറെ കോഴിക്കോട്ടുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒടയഞ്ചാലിൽ നിന്നും പാണത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് കാറിലിടിച്ച് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സൈഡിലിടിച്ച് ഇതിന്റെ പടിയിൽ ഉണ്ടായിരുന്ന കുട്ടികളെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. അടുത്തുള്ള കുഴൽക്കിണർ പമ്പിൽ ഇടിച്ച ശേഷമാണ് ജീപ്പ് നിന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.