സര്‍വകലാശാല കലോത്സവ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു

കാസർകോട്: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ആല്‍ബിന്‍ മാത്യു, സിന്‍ഡിക്കേറ്റ് മെംബര്‍ എം.സി. രാജു, പ്രിന്‍സിപ്പല്‍ ഹരികുറുപ്പ്, യൂനിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. കെ. വിജയന്‍, യൂനിവേഴ്സിറ്റി യൂനിയന്‍ ജോ. സെക്രട്ടറി സച്ചിന്‍ ചായോത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് അര്‍ജുനന്‍ തായലങ്ങാടി, എന്‍.എ. അബൂബക്കര്‍, കെ.എ. മുഹമ്മദ് ഹനീഫ, കെ. അഭിരാം, എം.എ. ലത്തീഫ്, അസീസ് കടപ്പുറം എന്നിവര്‍ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ആസിഫ് ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. യൂനിവേഴ്സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ.വി. ശില്പ സ്വാഗതം പറഞ്ഞു. ഫോട്ടോ: കണ്ണൂര്‍ സര്‍വകലാശാല കലോത്സവ സംഘാടക സമിതി ഓഫിസ് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് ഗവ. കോളജില്‍ ഉദ്ഘാടനം ചെയ്യുന്നു ടെൻഡര്‍ ക്ഷണിച്ചു കാസർകോട്​: കാറഡുക്ക അഡീഷനല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള 106 അംഗൻവാടികളിലേക്ക് കോവിഡ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ടെൻഡര്‍ ക്ഷണിച്ചു. ടെൻഡര്‍ ഫോറം വില 400 രൂപ. ടെൻഡര്‍ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി മാര്‍ച്ച് 14ന് രാവിലെ 11ന്. ടെൻഡര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 14ന് രാവിലെ 11.30ന്. അന്ന് ഉച്ചക്ക് 12ന് ടെൻഡര്‍ തുറക്കും. ഫോണ്‍: 04994 206922. ഗതാഗതം നിയന്ത്രിക്കും ചെറുവത്തൂർ: ചായ്യോം-കയ്യൂര്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് ആറുമുതല്‍ ഒമ്പതുവരെ ഗതാഗതം നിയന്ത്രിക്കും. ചായ്യോം ഭാഗത്തേക്കും തിരിച്ചും പോകുന്നവര്‍ കയ്യൂര്‍-മോലോം-കൂക്കോട്ട്-പാലായി ഷട്ടര്‍ കം ബ്രിഡ്ജ് വഴി പോകണമെന്ന് പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.