കാസർകോട്: ജില്ലയിലെ സ്‌കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ സ്‌പെഷലിസ്റ്റ് അധ്യാപകരുടെ ഒഴിവ്. സമഗ്രശിക്ഷ കേരളയാണ് നിയമനം നടത്തുന്നത്. കലാകായിക പ്രവൃത്തിപരിചയ വിഷയങ്ങളില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളും കേരള വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമുള്ള നിശ്ചിത യോഗ്യതകള്‍ ഉണ്ടായിരിക്കണം. അപേക്ഷകള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സമഗ്രശിക്ഷ കേരളം, ജില്ല പ്രോജക്ട് കോഓഡിനേറ്ററുടെ ഓഫിസില്‍ മാര്‍ച്ച് ഒമ്പതിന് വൈകീട്ട് നാലിന് മുമ്പായി ലഭിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 04994 230316. ക്വട്ടേഷന്‍ ക്ഷണിച്ചു കാസര്‍കോട്: ഗവ. ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡ് നിർമിക്കുന്ന സ്ഥലത്ത് കൂട്ടിയിരിക്കുന്ന മണ്ണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് എടുത്തുമാറ്റി ഡയാലിസിസ് യൂനിറ്റിന് സമീപവും 'ഇമേജ്' മാലിന്യശേഖരണ മുറിക്കുസമീപം വിതറാനും നിരപ്പാക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 11ന് രാവിലെ 11ന്. ഫോണ്‍: 04994230080.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.