തൈക്കടപ്പുറം പി.എച്ച്​.എസിയിൽ ഒഴിവ്

കാസർകോട്​: നീലേശ്വരം നഗരസഭ പരിധിയിലെ തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അസി. സര്‍ജന്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് ഒഴിവുകളുണ്ട്. മാര്‍ച്ച് ഒമ്പതിന് രാവിലെ 10ന് നഗരസഭ അനക്‌സ് ഹാളില്‍ എത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. വെള്ളക്കരം കുടിശ്ശിക 15നകം അടക്കണം കാസർകോട്​: ജല അതോറിറ്റിയുടെ കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ സെക്ഷന്‍ ഓഫിസുകള്‍ക്ക് കീഴിലുള്ള ഉപഭോക്താക്കള്‍ വെള്ളക്കര കുടിശ്ശിക മാര്‍ച്ച് 15നകം അടക്കണം. ഫോണ്‍ 0467 220480. അഭിമുഖം കാസര്‍കോട്: ഗവ. ജനറല്‍ ആശുപത്രിയിൽ ആശുപത്രി വികസനസമിതിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ബ്ലഡ് ബാങ്ക് കോമ്പോണൻറ് ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍, ലാബ്- ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഒഴിവുണ്ട്. ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ അഭിമുഖം മാര്‍ച്ച് ഏഴിന്​ രാവിലെ 10ന്. ലാബ് -ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ അഭിമുഖം അന്ന് 11.30ന്. ഫോണ്‍ 04994 230080.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.