തെരുവ് നായ്​ ശല്യം; ആശങ്കയോടെ നാട്​

ബദിയടുക്ക: കടമ്പളയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ഭീതിയിൽ. കടമ്പളയിൽ സ്കൂൾ വിദ്യാർഥിക്ക് കഴിഞ്ഞദിവസം നായുടെ കടിയേറ്റ് സാരമായി പരിക്കേറ്റിരുന്നു. മാന്യ, കടമ്പള, കുഞ്ചാർ, നീർച്ചാൽ, ബേള,കിളിങ്കാർ, കുൻട്ടിക്കാന, മുണ്ട്യത്തടുക്ക തുടങ്ങിയ സ്കൂളിലെ കുട്ടികളാണ് തെരുവുനായ്​ ശല്യത്തിൽ പൊറുതിമുട്ടുന്നത്​. അറവുശാലകളിൽ നിന്നും മറ്റും അവിഷ്ടങ്ങൾ ചാക്കിൽകെട്ടി വാഹനത്തിൽ കയറ്റിക്കൊണ്ടു വന്ന് ഉപേക്ഷിക്കുന്നതും റോഡരികിൽ മത്സ്യ വിൽപന നടത്തുന്നവർ അലക്ഷ്യമായി വലിച്ചെറിയുന്നതുമെല്ലാമാണ്​ നായ്​ക്കൾക്ക്​ സൗകര്യമാവുന്നത്​. പൊലീസും, ആരോഗ്യ വകുപ്പും ജാഗ്രത കാട്ടാത്തതാണ് ഇതിനു കാരണം. നേരത്തേ തെരുവ് നായ്ക്കളെ പിടികൂടാൻ പഞ്ചായത്ത് തലത്തിൽ പദ്ധതി ഉണ്ടായിരുന്നു. എന്നാൽ നിയമത്തിന്റെ സാങ്കേതികത്വം പറഞ്ഞ്​ പഞ്ചായത്ത് അത്​ കൈയൊഴിഞ്ഞു. തെരുവിൽ ചത്തു കിടക്കുന്ന നായ്​ക്കളെ മാറ്റാൻ പോലും അധികൃതർ തയാറല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.