സംസ്ഥാന അമച്വർ നാടകോത്സവം ഇന്നുമുതൽ

തൃക്കരിപ്പൂർ: കേരള സംഗീത നാടക അക്കാദമിയും നെരൂദ തിയറ്റേഴ്സ് നടക്കാവും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന അമച്വർ നാടകോത്സവം മാർച്ച് നാലുമുതൽ എട്ടുവരെ നടക്കാവ് കെ.പി.എ.സി. ലളിത നഗറിൽ(നെരൂദ ഓപൺ ഓഡിറ്റോറിയം) നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് പൂച്ചോലിൽ നിന്ന് വിളംബര ഘോഷയാത്ര നടന്നു. നാടകോത്സവത്തിന്റെ ഭാഗമായി തയാറാക്കിയ പത്രം ചന്തേര സി.ഐ പി. നാരായണൻ പ്രകാശനം ചെയ്തു. ദിവസവും രാത്രി ഏഴിന് നാടകം ആരംഭിക്കും. വൈകീട്ട് 5.30 മുതൽ അനുബന്ധ പരിപാടികളോടെയാണ് നാടകോത്സവം നടത്തുന്നത്. 1000 മുതൽ 1500 ഓളം പേർ നാടകം കാണാൻ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. വാർത്ത സമ്മേളനത്തിൽ ഉദിനൂർ ബാലഗോപാലൻ, സുനിൽ വയലിൽ, വി. ബാബു, പി. സനൽ, എൻ.കെ. ജയദീപ്, പി.പി. മനോഹരൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.