കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി അംഗങ്ങൾക്കുവേണ്ടി നടപ്പാക്കിയ ട്രേഡേർസ് ഫാമിലി വെൽഫെയർ ബെനിഫിറ്റ് സ്കീം എന്ന ആശ്രയ മികച്ച പദ്ധതിയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പദ്ധതിയുടെ മൂന്നാം വാർഷികത്തിന് കാസർകോട്ട് സംഘടിപ്പിച്ച ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019ൽ ആരംഭിച്ച പദ്ധതിയിൽ 101 വ്യാപാരികളുടെ കുടുംബങ്ങൾക്ക് 3,31,000 രൂപ വീതം മൂന്നര കോടിയോളം രൂപ വിതരണം ചെയ്തു. മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ പദ്ധതിയുടെ സോഫ്റ്റ്‌വെയർ ലോഞ്ച് ചെയ്തു. ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി ധനസഹായ വിതരണം നിർവഹിച്ചു. ഏകോപന സമിതി മുൻ പ്രസിഡന്റ് ടി. നസിറുദ്ദീന്റെ ഛായാചിത്രം പ്രസിഡന്റ് പി. കുഞ്ഞാവു അനാച്ഛാദനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. ചെയർമാൻ ഹംസ പാലക്കി പദ്ധതി വിശദീകരിച്ചു. ജനറൽ സെക്രട്ടറി കെ.ജെ. സജി സ്വാഗതവും ട്രഷറർ മാഹിൻ കോളിക്കര നന്ദിയും പറഞ്ഞു. KVVES unnithan വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആശ്രയ ധനസഹായ വിതരണ പരിപാടി രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.