ഇരുട്ടായാൽ കാസർകോട്​ -തലപ്പാടി റൂട്ടിൽ ബസുകൾ കുറയുന്നു

കുമ്പള: ​നേരമിരുട്ടിയാൽ കാസർകോട്​-തലപ്പാടി റൂട്ടിൽ ബസുകളുടെ എണ്ണം വളരെ കുറവ്​. സ്വകാര്യ ബസുകളിൽ മിക്കതും ട്രിപ്​ റദ്ദാക്കുന്നു. കോവിഡിനുമു​മ്പ്​ ഓടിയ കെ.എസ്​.ആർ.ടി.സി ബസുകൾ പുനഃസ്ഥാപിച്ചതുമില്ല. ഫലത്തിൽ ഈ റൂട്ടിൽ കടുത്ത യാത്രാ​ക്ലേശമാണ്​ രാത്രിയിൽ നേരിടുന്നത്​. വൈകീട്ട് ആറുകഴിഞ്ഞാൽ ബസ്​ സർവിസ്​ കുറവാണ്​. മണിക്കൂറുകളോളമാണ് യാത്രക്കാർ സ്റ്റോപ്പുകളിലും ബസ് സ്റ്റാൻഡുകളിലും കാത്തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നെങ്കിലും രാത്രിയിൽ ഏതാനും സർവിസുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സി ഇപ്പോഴും നടത്തുന്നത്. ജില്ലയിൽ കോവിഡ്​ രോഗികളുടെ എണ്ണം നന്നായി കുറഞ്ഞെങ്കിലും പഴയ അവസ്ഥയിലേക്ക്​ മാറാൻ കെ.എസ്​.ആർ.ടി.സി സന്നദ്ധമാവുന്നില്ല. ഞായറാഴ്ചകളിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ട്രിപ്പുകൾ നിർത്തിവെക്കുകയാണ്​. അവധി ദിനങ്ങളിൽ ട്രിപ്പുകൾ റദ്ദാക്കുന്നതിനെതിരെ ബന്ധപ്പെട്ടവരാരും നടപടിയെടുക്കുന്നില്ല. കെ.എസ്​.ആർ.ടി.സിക്ക്​ മംഗളൂരു-കാസർകോട്​ സർവിസ്​ മികച്ച വരുമാനമാണ്​ നൽകുന്നത്​. കർണാടകയിലെ യാത്രാവിലക്ക്​ വേളയിൽപോലും പ്രതിദിന വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായില്ല. ഇത്രയും വരുമാനം ലഭിച്ചിട്ടും സർവിസുകൾ കൂട്ടാൻ ഒരു ശ്രമവും കെ.എസ്​.ആർ.ടി.സി നടത്തുന്നില്ലെന്ന്​ യാത്രക്കാർ പറഞ്ഞു. bus waiting കുമ്പള ബസ് സ്റ്റാൻഡിനുസമീപം രാത്രി എട്ടിന്​ ബസ് കാത്തുനിൽക്കുന്നവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.