ജില്ലതല സെലക്ഷന്‍ നാളെ മുതല്‍

കാസർകോട്: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, എലൈറ്റ്, ഓപറേഷന്‍ ഒളിമ്പിയ സ്‌കീമുകളില്‍ 2022-2023 അധ്യയന വര്‍ഷത്തേക്കുള്ള ജില്ലതല സോണല്‍ സെലക്ഷന്‍ മാര്‍ച്ച് രണ്ടുമുതല്‍ 15 വരെ നടക്കും. ഈ അധ്യയന വര്‍ഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വണ്‍-ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്. മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ കുട്ടികള്‍ക്കായി കണ്ണൂര്‍ പൊലീസ് സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തും. ഓരുജലക്കൂട് മത്സ്യകൃഷിക്ക് തുടക്കം കാസർകോട്​: ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി 'ഓരുജലക്കൂട്' മത്സ്യകൃഷിക്ക് വഞ്ഞങ്ങാട് പുഴയില്‍ തുടക്കം. കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായാണ് ജനകീയ മത്സ്യകൃഷി നടത്തിയത്. വാര്‍ഡ് മെംബര്‍ സി. ആശ അധ്യക്ഷത വഹിച്ചു. 2000 മീന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഫോട്ടോ: 'ഓരുജലക്കൂട്' മത്സ്യകൃഷി കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.